കൂത്താട്ടുകുളം: പെട്രോൾ വില 100 രൂപ ഉയർന്നതിൽ പ്രതിഷേധിച്ച് കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ ധരണ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി.ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി ജോൺ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ സിബി കൊട്ടാരം, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ എബി എബ്രഹം, എ.ജെ. കാർത്തിക് എന്നിവർ പങ്കെടുത്തു.