പറവൂർ: അകാലത്തിൽ മരിച്ച യൂത്ത് കോൺഗ്രസ് പറവൂർ നിയോജകമണ്ഡലം പ്രസിഡന്റ് പ്രമോദ് മേനോന്റെ മകന് പഠനോപകരണങ്ങളുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി. പ്രമോദിന്റെ മകന്റെ പ്ലസ് ടു വരെയുള്ള പഠനച്ചെലവ് യൂത്ത് കോൺഗ്രസ് ജില്ലാ പാർലമെന്റ് കമ്മിറ്റി ഏറ്റെടുത്തിരുന്നു. എം.വി. രതീഷാണ് പഠനോപകരണങ്ങൾ വീട്ടിലെത്തിച്ചത്. രണ്ടാമത്തെ വർഷമാണ് യൂത്ത് കോൺഗ്രസ് പഠനച്ചെലവും പഠനസാമഗ്രികളും നൽകുന്നത്.