hashish

അങ്കമാലി : കറുകുറ്റി മയക്കുമരുന്ന് കേസിലെ പ്രതി ആബിദ് താമസിച്ചിരുന്ന തൃക്കാക്കര ഭാരത്‌മാതാ കോളേജിന് സമീപമുള്ള ഫ്ലാറ്റിൽ നിന്ന് 70 മില്ലിഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് ഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. കേസ് അന്വേഷിക്കുന്ന ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് തയ്യാറാക്കി വച്ചിരുന്ന മയക്കുമരുന്നുകൾ കണ്ടെത്തിയത്. ഫ്ലാറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. മൂന്നാഴ്ച മുമ്പാണ് ആബിദ് ഫ്ളാറ്റ് വാടകക്കെടുത്തത്.

പരിശോധനാ സംഘത്തിൽ ആലുവ ഡിവൈ.എസ്.പി സിനോജ്, അങ്കമാലി സി.ഐ അനൂപ് ജോസ്, എസ്.ഐ സാബു ജോർജ് , എ.എസ്.ഐ പി.വി ജോർജ്, എസ്.സി.പി. ഒ മാരായ എ.എസ് ലീന , ബെന്നി ഐസക്ക്, കെ.ഐ ജിജോ, പി.വി വിജീഷ് എന്നിവരും ഉണ്ടായിരുന്നു.