പെരുമ്പാവൂർ: കൊവിഡ് രോഗ വ്യാപനം രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക സ്വർണ പണയ വായ്പ ആരംഭിച്ചു. വായ്പയുടെ വിതരണോദ്ഘാടനം ഒക്കൽ സഹകരണ ബാങ്ക് ഭരണ സമിതി അംഗവും റിട്ട. ജോയിന്റ് രജിസ്ട്രാറുമായ പി.ബി ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. 6.4% പലിശ നിരക്കിൽ പരമാവധി രണ്ട് ലക്ഷം രൂപയാണ് നൽകുന്നത്. വായ്പ എടുക്കുന്നവർ 10 സെന്റിൽ കുറയാത്ത സ്ഥലത്തിന്റ തന്നാണ്ടിലെ കരം തീർത്ത രസീത് ഹാജരാക്കേണ്ടതാണ്.