പെരുമ്പാവൂർ: രായമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വിഭാഗത്തിനുള്ള വാക്‌സിനേഷൻ ആരംഭിച്ചു. മൊബൈൽ മെഡിക്കൽ ടീം വീടുകളിൽ ചെന്നാണ് വാക്‌സിനേഷൻ നൽകുന്നത്. വൈസ് പ്രസിഡന്റ് ദീപ ജോയ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി പ്രകാശ്, മെഡിക്കൽ ഓഫീസർ ഗോപിക പ്രേം, ഉഷ കുമാരി, എൽദോസ്, റെജിമോൾ, തുളസി ആശാവർക്കർ അനിത എന്നിവരടങ്ങുന്ന ടീമാണ് വാക്‌സിനേഷന് നേതൃത്വം നൽകിയത്.