ഏലൂർ: കൊവിഡ് പ്രതിരോധത്തിനായി കളമശേരി കനിവ് പാലിയേറ്റീവ് സംഘം ഏലൂർ നഗരസഭക്ക് പൾസ് ഓക്സീമീറ്ററുകൾ നൽകി. നഗരസഭയിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.ഡി. സുജിൽ ഏറ്റുവാങ്ങി. കനിവ് ഏരിയാ സെക്രട്ടറി സി.പി. സാജൻ, ട്രഷറർ പി.എം. രാജേഷ്, ഏരിയാ കമ്മിറ്റി അംഗം സിദ്ധിക്ക് കുരീക്കോട്, വി.എച്ച്. അബ്ദുൾ സലാം തുടങ്ങിയവർ പങ്കെടുത്തു.