പള്ളുരുത്തി: ലോക്ക് ഡൗണിൽ കഴിയുന്ന കലാകാരൻമാർക്ക് നാടക് കൊച്ചി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. ഇതിനോടനുബന്ധിച്ച് വാക്സിൻ ചലഞ്ചിലേക്ക് സംഭാവനയും സ്വീകരിച്ചു തുടങ്ങി. ടി.പി .ജോർജ്, ഫ്രാൻസിസ് ഈരവേലിൽ, ബിജു ബർണാഡ്, വി.പി. സ്റ്റാലിൻ, ആന്റണി പള്ളിപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.