കളമശേരി: സി.ഐ.ടി.യു ഓൺലൈൻ വിദ്യാഭ്യാസ സഹായഹസ്തം പരിപാടിയുടെ ഭാഗമായി പാതാളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ടാബ് വിതരണം ചെയ്തു. മൈലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുമായി സഹകരിച്ചാണ് കളമശേരി മേഖലാകമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എം. മുജീബ് റഹ്മാൻ, മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ, മൈ ലൈഫ് സ്റ്റൈൽ സി.ഇ.ഒ വെങ്കിടാചലപതി, മാനേജർ അനിൽകുമാർ, ബിജു ശശികുമാർ, ലീല ബാബു, പി.എ. ഷെരീഫ്, അംബിക ചന്ദ്രൻ, പി.ബി. രാജേഷ്, സി.പി. ഉഷ, കെ.ബി. സുലൈമാൻ, പ്രിൻസിപ്പൽ വി.ടി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.