ആലുവ: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 50 അന്യസംസ്ഥാന തൊഴിലാളികളുമായെത്തിയ ടൂറിസ്റ്റ് ബസ് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ആലുവയിലെത്തിയ ബസ് ആലുവ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂർ വളാഞ്ചേരി കണകുളങ്ങര വീട്ടിൽ ജസീറിനെ (25)തിരെ കേരള എപിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പശ്ചിമബംഗാളിൽ നിന്നാണ് തൊഴിലാളികളെ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലേക്കായി കൊണ്ടുന്നത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശത്തെ തുടർന്ന് എല്ലാ അന്യസംസ്ഥാന തൊഴിലാളികളെയും ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. എല്ലാവരും കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് അവരുടെ തൊഴിലുടമകളുടെ ഉത്തരവാദിത്വത്തിൽ ക്വാറന്റൈനിൽ പോകുന്നതിന് നിർദ്ദേശിച്ചു.
അന്വേഷണസംഘത്തിൽ എസ്.ഐ കെ.ജെ. ടോമി, എ.എസ്.ഐമാരായ പി.എ. ഇക്ബാൽ, കെ.എ. പ്രതാപൻ എന്നിവരാണ് ഉണ്ടായിരുന്നത്.