11
തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എ.സി.കെ നായർ, ജനറൽ സെക്രട്ടറി സലിംകുന്നംപുറം എന്നിവർ ചേർന്ന് ചെക്ക് ജില്ലാ കളക്ടർ എസ്.സുഹാസിന് കൈമാറി.

തൃക്കാക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃക്കാക്കര സാംസ്കാരികേന്ദ്രം അംഗങ്ങളിൽനിന്ന് സമാഹരിച്ച 1,16,000 രൂപ സംഭാവന നൽകി. തൃക്കാക്കര സാംസ്കാരികകേന്ദ്രം പ്രസിഡന്റ് എ.സി.കെ നായർ, ജനറൽ സെക്രട്ടറി സലിംകുന്നംപുറം എന്നിവർ ചേർന്ന് ചെക്ക് ജില്ലാ കളക്ടർ എസ്. സുഹാസിന് കൈമാറി. സാംസ്കാരികകേന്ദ്രം ഭാരവാഹികളായ പോൾ മേച്ചേരിൽ, ഹേമ ടി തൃക്കാക്കര എന്നിവർ സന്നിഹിതരായിരുന്നു.