കൊച്ചി: സംസ്ഥാനങ്ങൾക്ക് കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാക്‌സിനേഷൻ ചലഞ്ചിന് ജനങ്ങൾ നൽകിയ തുക തിരികെനൽകണമെന്ന് മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പദ്മജ എസ്. മേനോൻ ആവശ്യപ്പെട്ടു. തിരികെ നൽകില്ലെങ്കിൽ ഏത് വകുപ്പിലേക്ക് വകമാറ്റുന്നെന്ന് അറിയിക്കണം. മനുഷ്യനിർമിതമെന്ന് കണ്ടെത്തിയ പ്രളയത്തിന്റെ പേരിൽ സാലറി ചലഞ്ചുകൾ വഴി സമാഹരിച്ച തുകയെക്കുറിച്ച് ധവളപത്രമിറക്കണമെന്നും പദ്മജ ആവശ്യപ്പെട്ടു.