കൊച്ചി: 55 ലക്ഷം രൂപയുടെ കള്ളപ്പണവുമായി കണ്ണൂർ സ്വദേശി റാഷിദ് കൊച്ചിയിൽ പൊലീസിന്റെ പിടിയിലായി. ഇയാൾ മംഗലാപുരത്തെ സ്വർണക്കടത്ത് കേസിൽ പ്രതിയാണ്. കർണാടക പൊലീസ് തന്നെ അന്വേഷിച്ച് കൊച്ചിയിൽ എത്തിയ വിവരം അറിഞ്ഞ് തമ്പടിച്ചിരുന്ന സ്ഥലത്ത് നിന്ന് പണവുമായി കടക്കാനുള്ള ശ്രമത്തിനിടെ മുളവുകാട് പൊലീസിന്റെ വാഹന പരിശോധനയിൽ കുടുങ്ങുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. പണത്തിന്റെ ഉറവിടം ആരാഞ്ഞെങ്കിലും ഒഴിഞ്ഞുമാറി. തുടർന്ന് ഇയാൾക്കെതിരെ കേസ് എടുക്കുകയായിരുന്നു. മുളവുകാട് സ്റ്റേഷനിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്.