കുറുപ്പംപടി: ഓൺലൈൻ വഴി പഠിക്കുന്നതിനുള്ള സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സഹായവുമായി കുറുപ്പംപടി സെന്റ്. മേരീസ് കത്തീഡ്രലിൽ പ്രവർത്തിക്കുന്ന സെന്റ്:മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ സ്മാർട്ട്ഫോൺ വിതരണംചെയ്തു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ബെറിൻ വി.ബി, വൈസ് പ്രസിഡന്റ് ഫെബിൻ കുരിയാക്കോസ്, പള്ളി ട്രസ്റ്റിമാരായ ബിജു എം. വർഗീസ്, എൽദോസ് തരകൻ എന്നിവർ നേതൃത്വം നൽകി.