അങ്കമാലി: സി.പി.എം നേതൃത്വത്തിൽ എഴാറ്റുമുഖത്തെ മുഴുവൻ വീടുകളിലും പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. എരിയാ കമ്മിറ്റി അംഗം കെ.പി. റെജിഷ് വിതരണം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം ജോണി മൈപ്പാൻ അദ്ധ്യക്ഷനായി. കെ.പി. അനീഷ്, കെ.കെ. മുരളി, റോജിസ് മുണ്ടപ്ലാക്കൽ, ശ്രീകാന്ത് പി.എസ്, സുബ്രഹ്മണ്യൻ പി.വി, കെ.ആർ. നിഷാദ, പി.എസ്. സുജിത്ത്, ഹരി ബിനോജ്, പി.വി. ജോസ് എന്നിവർ നേതൃത്വം നൽകി