അങ്കമാലി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് കെ.പി.സി.സി വിചാർഭാഗ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് 10000 കത്തുകൾ അയക്കുന്ന പരിപാടിയുടെ ഭാഗമായി അങ്കമാലി പോസ്റ്റാഫീസിൽ കത്തുകൾ പോസ്റ്റുചെയ്തു. പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സെൻജോ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറിമാരായ കെ.ജെ. ജോമി, സി.വി. ഡോൺ പോൾ, റിൻസ് ജോസ്, മാർട്ടിൻ മാത്യു, അനിത ജോൺസൻ, ജിൻസി ജിമ്മി, സുധിൻ പൂപ്പത്ത് എന്നിവർ പ്രസംഗിച്ചു.