കുറുപ്പംപടി: ദൈനംദിനം പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് തുരുത്തിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധസമരം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.എം. വർഗീസ്, ബിജു കുരിയൻ, അനാമിക ശിവൻ, പി.പി. കുരിയാക്കോസ്. ബെറിൽ വി.ബി, ബൈജു തോമസ്, എൽദോ പോൾ എന്നിവർ നേതൃത്വംനൽകി.