കൊച്ചി: പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും മനുഷ്യവംശത്തിന്റെ നിലനില്പുമായി ബന്ധപ്പെട്ടതാണെന്ന് കവി കെ. സച്ചിദാനന്ദൻ പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രബോധ ട്രസ്റ്റ്, സെന്റ് തെരേസാസ് കോളേജ് ചരിത്രവകുപ്പ് , മഹാരാജാസ് കോളേജ്, പുരാവസ്തു ഭൗതിക സാംസ്‌കാരിക പഠനവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊളംബിയ സർവകലാശാലയിലെ സന്ദീപ് പൈ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.ഡോ. വിനോദ്കുമാർ കല്ലോളിക്കൽ, തൃശൂർ ഉപഭോക്തൃ കോടതി ജഡ്ജി ഡോ.കെ. രാധാകൃഷ്ണൻ, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. ലിസി മാത്യു, ഡോ. വിനിത ടി. തരകൻ എന്നിവർ സംസാരിച്ചു.