അങ്കമാലി: അങ്കമാലി ഹെറിറ്റേജ് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ നൽകുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ സാന്ത്വനം പരിപാടിയുടെ 25-ാം ദിനാഘോഷം കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മേൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സുനിൽ വർഗീസ്, മാത്തച്ചൻ വർഗീസ്, മുൻ പ്രസിഡന്റ് ആനന്ദ് തെക്കേക്കര, ട്രഷറർ ആന്റണി ആഗസ്റ്റിൻ, ഡോ. നസീമാ, ഡോ. നീക്കോ തുടങ്ങിയവർ പ്രസംഗീച്ചു.