vacc

കൊച്ചി: ഒരു കോടി ഡോസ് കൊവിഡ് വാക്സിൻ നൽകാനാവില്ലെന്ന് കമ്പനികൾ അറിയിച്ചതിനെത്തുടർന്ന് ഇൗ ഒാർഡർ പിൻവലിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 70 ലക്ഷം കൊവിഷീൽഡും 30 ലക്ഷം കൊവാക്സിനുമാണ് ഒാർഡർ നൽകിയത്. സംസ്ഥാന സർക്കാരുകൾക്ക് അനുവദിച്ച ക്വാട്ടയിൽ നിന്നേ വാക്‌സിൻ നൽകാനാവൂവെന്നും ഇത്രയും ഡോസ് നൽകാനാവില്ലെന്നും കമ്പനികൾ മറുപടി നൽകി. തുടർന്നാണ് ഒാർഡർ പിൻവലിച്ചതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം തിരുത്തണം, എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകണം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഒരുകൂട്ടം ഹർജികളിലാണ് വിശദീകരണം.