vi
എസ്.എൻ.ഡി.പി 867 നമ്പർ കുറിച്ചിലക്കോട് ശാഖയിലെ ഈസ്റ്റ് കുടുംബ യൂണിറ്റ് അംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണം ശാഖ പ്രസിഡന്റ് എ.ജി.വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി 867 നമ്പർ കുറിച്ചിലക്കോട് ശാഖാ യോഗത്തിലെ ഈസ്റ്റ് കുടുംബ യൂണിറ്റിലെ മുഴുവൻ കുടുംബങ്ങൾക്കും അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യധാന്യക്കിറ്റ് ഗുരു കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എ.ജി.വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എ.ആർ.ജയൻ, രക്ഷാധികാരി കെ. മോഹൻ കുമാർ,ഈസ്റ്റ് യൂണിറ്റ് കൺവീനർ രാജു.ടി.ജി, ശാഖാ കമ്മിറ്റിയംഗം ബാബു.പി.എൻ, യൂത്ത് മൂവ്‌മെന്റ് ശാഖാ പ്രസിഡന്റ് അനീഷ്.എം.എം, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ശക്തികുമാർ, അമൽ സജീവ് തുടങ്ങിയവർ കിറ്റുകൾ വിതരണം ചെയ്തു.