കൊച്ചി: കറുകുറ്റി ലഹരിവേട്ടക്കേസിൽ അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിക്കുന്നു. പിടിയിലായ തളിപ്പറമ്പ് സ്വദേശി ആബിദും ചേർത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദും മയക്കുമരുന്ന് എത്തിച്ചത് ചെന്നൈയിൽ നിന്നാണ്. ഇവർക്ക് മയക്കുമരുന്ന് കൈമാറിയ ആളെക്കുറിച്ചും വ്യക്തമായ വിവരം കിട്ടി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികളുടെ മൊബൈൽ വിവരങ്ങൾ ശേഖരിച്ച ശേഷമാകും ചെന്നൈയിലേക്ക് പോവുക. പ്രതികൾ ലഹരി വാങ്ങാൻ പണം ആരിൽ നിന്നെല്ലാമാണ് പണം തരപ്പെടുത്തിയതെന്ന വിവരവും ശേഖരിക്കും.
ശനിയാഴ്ച വൈകിട്ടാണ് രണ്ട് കോടിയിലേറെ വിലമതിക്കുന്ന എം.ഡി.എം.എ സിന്തറ്റിക്ക് മയക്കുമരുന്നുമായി യുവാക്കൾ കറുകുറ്റിയിൽ പിടിയിലായത്.
ആബിദ് നേരത്തെ കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.