sujil
ഏലൂർ നഗരസഭയിലെ എസ്.ടി.വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എ.ഡി. സുജിൽ നിർവഹിക്കുന്നു

കളമശേരി: എസ്.ടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം കൗൺസിൽ ഹാളിൽ വെച്ച് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പി.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.എൻ. ഷെനിൻ, അംബികാ ചന്ദ്രൻ, പി.എ. ഷെരീഫ്, പി.എം. അയൂബ്, എസ്. ഷാജി, ശ്രീദേവി, സെക്രട്ടറി പി.കെ. സുഭാഷ്, എസ്‌.ടി പ്രെമോട്ടർ വി. അനിത എന്നിവർ പങ്കെടുത്തു.