v
കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കുട്ടാടൻ പാടശേഖരത്തെ ഞാറുനടീൽ കോടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിബിൻ കോട്ടക്കുടി ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി : തരിശുഭൂമിയിൽ വിളവിറക്കുക എന്ന സർക്കാരിന്റെ നയം പ്രാവർത്തികമാക്കിക്കൊണ്ട് കോടനാട് കർഷക സംഘവും ധനശ്രീ സ്വയംസഹായസംഘത്തിലെ മണി, ശക്തി എന്നീ കർഷകരുമായി ചേർന്ന് കുട്ടാടൻ പാടശേഖരത്ത് വിളവിറക്കി. കോടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി ഞാറുനടീൽ ഉദ്ഘാടനം ചെയ്തു. കർഷകസംഘം വില്ലേജ് സെക്രട്ടറി ശ്രീധരൻപിള്ള അദ്ധ്യക്ഷനായിരുന്നു. എം.എസ്. രാജപ്പൻ, ഐ.ആർ. മുരളി, സജീവ് തോട്ടുപുറം, എം.എസ്. സുകുമാരൻ എന്നിവർ സംബന്ധിച്ചു.