മൂവാറ്റുപുഴ: ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് ആവോലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അടൂപ്പറമ്പ് പെട്രോൾ പമ്പിൽ നടന്ന സമരം സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡന്റ് എം.എം. അലിയാർ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ആവോലി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആവോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് മൈതീൻ കക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫാറൂഖ് മടത്തോടത്ത്, ജമാൽ ചാലിൽ, എം.കെ. മുഹമ്മദ്, സി.പി. അലിയാർ, എം.എം. മൈതീൻഹാജി, അജിംസ് ചിരട്ടിക്കാട്ടിൽ, റഷീദ് ചിരട്ടിക്കാട്ടിൽ, മൂസാ ഹാജി കമ്പനിപ്പടി എന്നിവർ സംസാരിച്ചു.