kklm
കൂരുമലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം സി.പി.ഐ ജില്ലാ. അസിസ്റ്ററ്റ് സെക്രട്ടറി കെ.എൻ.സുഗതൻ സന്ദർശിക്കുന്നു

കൂത്താട്ടുകുളം: ഉരുൾപൊട്ടലുണ്ടായ ഇലഞ്ഞി പഞ്ചായത്തിലെ കൂരുമല ജില്ലാ നേതാക്കൾ സന്ദർശിച്ചു. ഉരുൾപൊട്ടലിന് കാരണമായ വിഷയങ്ങളെ കുറിച്ച് ദുരന്തനിവാരാണ വിഭാഗത്തിലെ വിദഗ്‌ദ്ധസംഘം അന്വേഷിണമെന്ന് സി.പി.ഐ എറണാകുളം ജില്ല അസിസ്റ്ററ്റ് സെക്രട്ടറിയും, മുൻ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. കെ.എൻ സുഗതൻ റവന്യു മന്ത്രിയോടും, ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു. ഇത്തരമൊരു അപകടം ആവർത്തിക്കാതിരിക്കാൻ കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. വിദഗ്‌ദ്ധപഠനത്തിന് ശേഷം ശക്തമായ നടപടി ഉണ്ടാകണമെന്ന് കൂരുമല സന്ദർശിച്ച നേതാക്കൾ പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എൻ.സദാമണി തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ്, പിറവം മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വിമൽ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.ടി ശശി, ഗ്രാമ പഞ്ചായത്തംഗം മാജി സന്തോഷ്, സി.പി.ഐ. ലോക്കൽ സെക്രട്ടറി പി.എം. വാസു, സി.പി.എം ലോക്കൽ സെകട്ടറി വി.ജെ.പീറ്റർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവരും പങ്കെടുത്തു.