കൂത്താട്ടുകുളം: പെട്രോൾ വിലവർദ്ധനവിനെതിരെ എ.ഐ.ടി.യു.സി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധസമരം നടത്തി. പ്രസിഡന്റ് എ.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എം. ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സജീവൻ, എ.കെ. ദേവദാസ്. ശ്യാംഭാസ്കർ, ബിജു ജോസഫ് എന്നിവർ പങ്കെടുത്തു.