pvs
സൗജന്യ ഭക്ഷ്യ മാർക്കറ്റിന്റെ ഉദ്ഘാടനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കുന്നു

കിഴക്കമ്പലം: സൗജന്യ ഭക്ഷണ വിതരണത്തിന് ഭക്ഷ്യമാർക്കറ്റ് തുറന്നു. പുക്കാട്ടുപടി ജനകീയ ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. കൊവിഡ് മൂലം കഷ്ടത അനുഭവപ്പെടുന്ന വാർഡിലെ ജനങ്ങളെ സഹായിക്കുന്നതിന്റ ഭാഗമായി അമ്പുനാട് ജമാഅത്ത് ഹാളിൽ സൗജന്യമായി ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നതിനായിട്ടാണ് മാർക്ക​റ്റ് തുടങ്ങിയിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് മാർക്ക​റ്റ് പ്രവർത്തിക്കുക. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജാഗ്രത സമിതി ചെയർമാൻ പി.കെ. ഇബ്രാഹിം അദ്ധ്യക്ഷനായി.