കൊച്ചി: ചേരാനല്ലൂർ പഞ്ചായത്ത് 13-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഐ.എൻ.ടി.യു.സി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. വാർഡ് അംഗം മിനി വർഗീസ്, മണ്ഡലം എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം ഓമന ജോസ് മാതിരപ്പിളളി, ബൂത്ത് പ്രസിഡന്റ് ബ്രൗണി എഡ്വേർഡ്, ബൂത്ത് കമ്മിറ്റിഅംഗങ്ങളായ ഷെൻസൻ ജോർജ്, ജോസി മാതിരപ്പിളളി എന്നിവർ പങ്കെടുത്തു.