wo

കൊച്ചി: വണ്ടർലാ ഹോളിഡേയ്‌സ് ടിക്കറ്റ് നിരക്കുകൾക്ക് പ്രഖ്യാപിച്ച 50 ശതമാനം കിഴിവ് ഈമാസം 13 വരെ നീട്ടി. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് യഥാർത്ഥ നിരക്കിന്റെ പകുതിക്ക് ടിക്കറ്റ് ലഭിക്കുന്നത്.

പാർക്കിലേയ്ക്കുള്ള പ്രവേശന ടിക്കറ്റുകൾ ഒരാൾക്ക് 699 രൂപയ്ക്ക് ലഭിക്കും. കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാർക്കുകളിൽ ഇളവ് ലഭിക്കും. വണ്ടർലാ ബംഗളൂരു റിസോർട്ട് 2,999 രൂപയും നികുതിമായി രണ്ട് പേർക്കുള്ള പ്രഭാതഭക്ഷണം ഉൾപ്പെടെ ഒരു ദിവസത്തെ താമസസൗകര്യം ലഭിക്കും. മാർച്ച് 31 വരെ ദിവസങ്ങളിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.