mattal

കൊച്ചി:മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കടവന്ത്ര എസ്.എൻ.ഡി.പി യോഗം ശാഖയിലെ കടവന്ത്ര, ഇളംകുളം, ചിലവന്നുർ, വിദ്യാനഗർ, പനമ്പിള്ളിനഗർ എന്നീ കുടുംബ യൂണിറ്റുകളിലെ അർഹമായ കുടുംബങ്ങൾക്കു 5 കിലോ വീതം അരി വിതരണം ചെയ്തു. കുടുംബ യൂണിറ്റ് കൺവിനർമാർ അരി കിറ്റുകൾ ഏറ്റുവാങ്ങി. ചാരിറ്റിയുടെ ഭാഗമായി പലവ്യഞ്ജന കിറ്റും വിദ്യാർത്ഥികൾക്ക് പുസ്തകം, പേന എന്നിവയും നേരത്തെ വിതരണം ചെയ്തു. മാനേജിംഗ് ട്രസ്റ്റി കെ. കെ. മാധവൻ, ശാഖാ സെക്രെട്ടറി ടി. എൻ. രാജീവ്, ട്രഷറർ പി. വി. സംബശിവൻ, മാനേജർ സി. വി. വിശ്വൻ, വൈസ് പ്രസിഡന്റ് എ. എം.ദയാനന്ദൻ, ഇ.കെ. ഉദയകുമാർ, മധു എടനാട്ടു, വത്സരാജ് എന്നിവർ നേതൃത്വം നൽകി.