vjbs
ഐപ്സോ തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റി വലിയകുളം ജെ.ബി സ്കൂൾ വിദ്യാർത്ഥി കൾക്കായി നൽകിയ നോട്ടുബുക്കുകൾ ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ: മധുവിൽ നിന്ന് സി.ആർ രജി ഏറ്റുവാങ്ങുന്നു

മുളന്തുരുത്തി: ഐപ്സോ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉദയംപേരൂർ വലിയകുളം ഗവ. ജെ.ബി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ടുബുക്കുകൾ നൽകി. ഐപ്സോ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. കെ.പി. മധുവിൽ നിന്ന് ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സി.ആർ. രജി ബുക്കുകൾ ഏറ്റുവാങ്ങി. ഐപ്സോ മണ്ഡലം കമ്മിറ്റിഅംഗങ്ങളായ പി.വി. ചന്ദ്രബോസ്, പി.ആർ. പുഷ്പാംഗദൻ, ടി.ആർ. രാജു, എസ്.ആർ.ജി കൺവീനർ ടി.എസ്. സബിത തുടങ്ങിയവർ പങ്കെടുത്തു.