മൂവാറ്റുപുഴ: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന വീടുകളിലേക്ക് വൈസ് മെൻ ഇന്റർനാഷണൽ ക്ലബ് മൂവാറ്റുപുഴ ടവേഴ്സിന്റെ ആഭിമുഖ്യത്തിൽ പലവ്യഞ്ജനക്കിറ്റുകൾ നൽകി. മൂവാറ്റുപുഴയിലെ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സാമൂഹിക സേവനം ജനനന്മയ്ക്ക് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നൽകുന്ന വൈസ്‌മെൻസ് ടവേഴ്സ് ക്ലബിന്റെ സേവന പദ്ധതികളുടെ ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ സിനി ബിജുവിന് കിറ്റുകൾ നൽകി ക്ലബ് പ്രസിഡന്റ് ജയിംസ് മാത്യു നിർവഹിച്ചു. ക്ലബ് സെക്രട്ടറി ആർ. ഹരിപ്രസാദ്, ആന്റണി രാജൻ, ജോർജ് വെട്ടിക്കുഴി ,സോമി ജൂബീഷ്, ടോയൽ ജോസ് എന്നിവർ പങ്കെടുത്തു.