books
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ചൂർണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിർവഹിക്കുന്നു.

ആലുവ: അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആലുവ കമ്പനിപ്പടി സ്റ്റാൻഡേർഡ് പോട്ടറി വർക്കേഴ്‌സ് സ്‌കൂളിലെ 20 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷനായിരുന്നു. അസി. ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ലീന ജയൻ, ലീന റോബിൻ, അനന്തു ഷാജി എന്നിവർ സന്നിഹിതരായിരുന്നു.