bdjs
കൊവിഡ് വാക്സിൻ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു കൊണ്ട് നടത്തിയ യോഗം ജില്ല ജനറൽ സെക്രട്ടറി അഡ്വ ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യുന്നു. ഏരിയ പ്രസിഡന്റ് വി.എസ് രാജേന്ദ്രൻ, കെ ജി ബിജു, മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ , കെ.ഡി ഗോപാലകൃഷ്ണൻ, സുരേഷ് ലാൽ എന്നിവർ സമീപം.

കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി യോഗം ചേർന്ന് കൊവിഡ് വാക്സിൻ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു. എളമക്കര കീർത്തി നഗർ ജംഗ്ഷനിൽ കൂടിയ അനുമോദന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് രണ്ട് മാസം മുമ്പേ ഇതേ ആവശ്യം ഉന്നയിച്ച് പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരുന്നു. എൽ.ഡി.എ​ഫും യു.ഡി.എഫും പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് വാക്സിൻ വാങ്ങാൻ കോടികൾ പിരിച്ചെടുക്കുകയുണ്ടായി. അങ്ങിനെ പിരിച്ചെടുത്ത തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറണമെന്ന് അദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.ഡി. ഗോപാലകൃഷ്ണൻ, അർജുൻ ഗോപിനാഥ്, ഏരിയാ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ, കെ.ജി. ബിജു, സെക്രട്ടറി സുരേഷ്ലാൽ എന്നിവർ പ്രസംഗിച്ചു.