road
പട്ടിമ​റ്റം പെരുമ്പാവൂർ മാവിൻചുവട് വളവിവ് റോഡിലെ കുഴി പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടക്കുന്നു

കിഴക്കമ്പലം: അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് റോഡിലെ കുഴിയടച്ചു. പട്ടിമ​റ്റം പെരുമ്പാവൂർ റോഡിൽ കുമ്മനോട് സൺഡേ സ്‌കൂൾ മാവിൻചുവട് വളവിൽ റോഡിലാണ് അപകടങ്ങൾ വരുത്തിവെക്കുന്ന കുഴിയുള്ളത്. കുഴിയിൽ ചാടാതിരിക്കുന്നതിന് വേണ്ടി വാഹനങ്ങൾ എതിർദിശയിലേക്ക് വെട്ടിച്ച് മാ​റ്റുന്നതാണ് അപകടങ്ങൾക്കിടയാക്കിയിരുന്നത്. വളവായതിനാൽ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നത്. ഇരുചക്ര വാഹനങ്ങളിൽ ഇതുവഴി യാത്രചെയ്യുന്ന അപരിചിതർക്ക് ഗട്ടറുകൾ അറിയാതെ പെട്ടെന്ന് കുഴിയിൽ ചാടി അപകടങ്ങൾ സംഭവിച്ചിരുന്നു. ഇതോടെയാണ് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കുഴിയടക്കാൻ എം.എൽ.എ ഇടപെട്ടത്. ഇന്നലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുഴിയടച്ച് യാത്ര സുഗമമാക്കി.