കാലടി: കൊവിഡ് വാക്സിനേഷൻ വിഷയത്തിൽ വിവാദത്തിലായ കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി ധർണ സംഘടിപ്പിച്ചു. കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ കേരള കർഷകസംഘം കാലടി ഏരിയ വൈസ് പ്രസിഡന്റ് എം.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി.ബി. അലി, പി. തമ്പാൻ, വി.കെ. അശോകൻ എന്നിവർ സംസാരിച്ചു.