ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ എ.ഐ.ടി.യു.സി ആലുവ മണ്ഡലം കമ്മിറ്റി പമ്പ് കവലയിൽ പെട്രോൾ പമ്പിന്റെ മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. പി.എ. അബ്ദുൽകരിം അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ പൂഴിത്തുറ, സി.വി. അനി, ജെയ്‌സൺ, ജി. രാജൻ, അഷ്‌റഫ് കരിപ്പാല, വിനോദ് എന്നിവർ സംസാരിച്ചു.