കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് നാലാംവാർഡിൽ പച്ചക്കറിക്കിറ്റ് വിതരണംനടത്തി. മെമ്പർ ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. കൊവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന നാനൂറ് കുടുംബംഗങ്ങൾക്ക് പച്ചക്കറിക്കിറ്റ് വിതരണം നടത്തി. ആർ.ആർ.ടി അംഗങ്ങളായ ബെന്നി കല്ലുകുടി, കെ. അയ്യപ്പൻ, അഭയാ പാപ്പച്ചൻ, സുബിൻ സുബ്രഹ്മണ്യൻ, ആശമുരളി, വിനീത്, ബിബിൻ സുബ്രഹ്മണ്യൻ, കെ.സി. വേലപ്പൻ എന്നിവർ പങ്കെടുത്തു.