മുളന്തുരുത്തി: ആമ്പല്ലൂർ ചിത്രാ കൾച്ചറൽ സൊസൈറ്റി ആമ്പല്ലൂരിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി മൊബൈൽഫോണുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ചിത്രാകൾച്ചറൽ സൊസൈറ്റി ട്രഷറർ ടി.ആർ സാബുവിൽനിന്ന് ഫോണുകൾ ഏറ്റുവാങ്ങി. സൊസൈറ്റി പ്രവർത്തകരായ കെ.പി. പ്രശാന്ത്കുമാർ, എം.എസ്. ഹമീദുകുട്ടി, എം.എൻ. സത്യപാലൻ, സി.ആർ. ദിലീപ്കുമാർ, കെ.കെ. സോമൻ, പി.കെ. ബാബു എന്നിവർ പങ്കെടുത്തു.