പറവൂർ: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പുത്തൻവേലിക്കര മണ്ഡലം കമ്മിറ്റി പ്രതീകാത്മക പ്രതിഷേധസമരം നടത്തി. പെട്രോൾ പമ്പിന് സമീപം നടന്ന സമരം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എസ്. അനിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഞ്ജയ് മാവേലിൽ, സുനിൽ കുന്നത്തൂർ, രജനി ബിബി, പ്രദീപ്, സാബു,പോളച്ചൻ, ദിനി, പ്രേമൻ,രാജൻ, ലൈജു, വൈസ് പ്രസിഡന്റുമാരായ ഫ്രെജിൽ, ജോർലിൻ, ഫിഫിൻ തുടങ്ങിയവർ നേതൃത്വംനൽകി.