കളമശേരി: ഏലൂരിലെ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ഓക്സിജൻ ജംബോ സിലിണ്ടറുകൾ ഗവ.മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ഹിൻഡാൽകൊ യൂണിറ്റ് ഹെഡ് രാജീവ് ഉപാദ്ധ്യായ് കളക്ടർ എസ്. സുഹാസിന് കൈമാറി. 25 സിലിണ്ടറുകൾ വീതം മെഡിക്കൽ കോളേജിനും ജില്ലയിലെ ദേശീയ ആരോഗ്യമിഷനുമാണ് കൈമാറിയത്. ചടങ്ങിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗീതാ നായർ, ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ, കെ.എൻ. ഗോപിനാഥ്, പി.എം. മുജീബ് റഹ്മാൻ, എച്ച്.ആർ മാനേജർ പി.വി. മനോജ്, പ്രൊഡക്ഷൻ ഹെഡ് ജെ. ജിനിൽ, അസി. മാനേജർ സി.പി. രതീഷ്, സി.എസ്.ആർ ഹെഡ് പി.ബി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.