ആലുവ: സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവർക്ക് നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ വൈദികർക്കും കന്യാസ്ത്രീകൾക്കും നിഷേധിക്കുന്നത് ശരിയല്ലെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. സ്വന്തം പേരിൽ റേഷൻ കാർഡുള്ള എല്ലാ വൈദികർക്കും കന്യാസ്ത്രീകൾക്കും സൗജന്യ ഭക്ഷ്യ കിറ്റുകൾ ലഭ്യമാക്കണമെന്നും അൻവർ സാദത്ത് മുഖ്യമന്ത്രി, ധനമന്ത്രി, സിവിൽ സപ്ലൈസ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നിയമസഭയിൽ എം.എൽ.എ ഈ വിഷയം അവതരിപ്പിച്ചു.