chittattukara-panchayth
സ്വാതിക്കും സൗമ്യക്കും ലഭിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് ചിറ്റാറ്റുകര പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രസിഡന്റ് ശാന്തിനി ഗോപകുമാറിനെ ഏൽപ്പിക്കുന്നു.

പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ചെറിയചാണാശേരി സുമൻ- സ്വപ്ന ദമ്പതികളുടെ മക്കളായ സ്വാതി, സൗമ്യ എന്നിവർ ലഭിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് തുകയായ പതിനായിരം രൂപ ചിറ്റാറ്റുകര പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാറിന് തുക കൈമാറി. ലൈബി സാജു, എം.എസ്. അഭിലാഷ്, എം.എ. സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.