പറവൂർ: സ്ട്രീറ്റ് ലൈറ്റുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന കേരള സർക്കാരിന്റെ നിലാവ് പദ്ധതിയുടെ ചേന്ദമംഗലം ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ആർ. പ്രേംജി, വാർഡ് മെമ്പർ വി.യു. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.