പറവൂർ: കൊവിഡ് ബാധിതർക്ക് വിതരണം ചെയ്യുന്നതിനായി അൻപത് ചാക്ക് അരി സംഭാവന ചെയ്തു. മുസിരിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ കെ.ബി. നിമ്മി പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണന് കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ബെന്നി ജോസഫ്, വി.യു. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.