ravi-poojari

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് രവി പൂജാരി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയത് ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നിന്ന്. ഇയാളെ പിടികൂടാൻ ഇന്റർപോളിന്റെയടക്കം സഹായം തേടിയിരിക്കെയാണ് ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെ രാജ്യത്ത് ഉടനീളം ഇത്തരം പദ്ധതികൾ നടപ്പാക്കിയത്.

ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അഡി. സി.ജെ.എം കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വെടിവയ്പ് കേസിന്റെ സെനഗൽ ബന്ധം സൂചിപ്പിച്ചത്. കൂട്ടുപ്രതികളുടെ വിവരങ്ങളൊന്നും റിപ്പോർട്ടിൽ ഇല്ല. കേസിൽ മൂന്നാം പ്രതിയാണ് പൂജാരി.

പരാതിക്കാരി ലീനാ മരിയ പോളും പ്രതികളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് എ.ടി.എസ് വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു. ലീനയുടെ കൈകളിൽ എത്തിയ ഹവാല പണം തട്ടുക മാത്രമായിരുന്നു പൂജാരിയുടെ ലക്ഷ്യം.

 മൂന്നിനും അഞ്ചിനും ഇടയിൽ

ബ്യൂട്ടിപാർലർ കേസിൽ എ.ടി.എസിന് ഇനി അറിയേണ്ടത് മൂന്നാം പ്രതിയായ രവി പൂജാരിക്കും അഞ്ചാം പ്രതിയായ നിസാം സലിമിനും ഇടയിൽ എത്ര പ്രതികളുണ്ടെന്നും അവർക്ക് കേസുമായുള്ള ബന്ധവും മാത്രം. സാമ്പത്തിക ഇടപാട്, കൂടിക്കാഴ്ച എന്നിവയെല്ലാമാണ് തേടുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് രവി പൂജാരി തന്നെ വെളിപ്പെടുത്തിയിരുന്നു. കാസ‌ർകോട് സ്വദേശി ജിയ (സിയ), മോനായി, ഡോ. അജാസ്, പെരുമ്പാവൂരിലെ ഗുണ്ട തുടങ്ങിയവ‌രുടെ ഇടപെടലുകളാണ് എ.ടി.എസ് നിരീക്ഷണത്തിലുള്ളത്.

 ബേവിഞ്ച കേസിൽ കസ്റ്റ‌ഡിയിൽ വാങ്ങും

കാസർകോട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരൻ എം.ടി. മുഹമ്മദ് കുഞ്ഞിയെ ഭീഷണിപ്പെടുത്തുകയും വീടിനു നേരെ വെടി വയ്‌ക്കുകയും ചെയ്ത കേസിൽ പ്രതിയായ രവി പൂജാരിയെ എ.ടി.എസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും. ഈ കേസിലും പൂജാരിയെ ചോദ്യം ചെയ്തിരുന്നു.

 സെനഗൽ ഇടത്താവളം

പൂജാരിയെ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ചതോടെയാണ് ഇയാൾ ആഫ്രിക്കയിലേക്ക് കടന്നത്. ഗിനി, ഐവറി കോസ്റ്റ്, സെനഗൽ, ബുർകിന ഫാസോ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ഇവിടങ്ങളിൽ ഇയാൾക്ക് ഹോട്ടൽ ശൃംഖലയുണ്ട്. ആന്റണി ഫെർണാണ്ടസ് എന്ന പേരിൽ ഭാര്യക്കും കുട്ടികൾക്കും ഒപ്പമായിരുന്നു വാസം. സെനഗൽ തലസ്ഥാനമായ ഡാക്കറിലെ ബാർബർ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്.

 ര​വി​ ​പൂ​ജാ​രി​ ​വീ​ണ്ടും ബം​ഗ​ളൂരു​ ​ജ​യി​ലിൽ

ബ്യൂ​ട്ടി​പാ​‌​ർ​ല​‌​ർ​ ​വെ​ടി​വ​യ്‌​പ് ​കേ​സി​ൽ​ ​ഭീ​ക​ര​ ​വി​രു​ദ്ധ​ ​സ്‌​ക്വാ​ഡി​ന്റെ​ ​ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന​ ​കൊ​ടും​കു​റ്റ​വാ​ളി​ ​ര​വി​ ​പൂ​ജാ​രി​യെ​ ​ബം​ഗ​ളൂരു​ ​പ​ര​പ്പ​ന​ ​അ​ഗ്ര​ഹാ​ര​ ​ജ​യി​ലി​ൽ​ ​തി​രി​കെ​ ​എ​ത്തി​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 8.50​ ​ന് ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ലാ​ണ് ​പൂ​ജാ​രി​യു​മാ​യി​ ​സം​ഘം​ ​മ​ട​ങ്ങി​യ​ത്.​ ​എ.​ടി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാെ​പ്പം​ ​ബം​ഗ​ളു​രു​ ​പൊ​ലീ​സും​ ​സു​ര​ക്ഷ​യൊ​രു​ക്കി.
ക​സ്റ്റ​ഡി​ ​അ​വ​സാ​നി​ച്ച​തോ​ടെ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടാ​ണ് ​പൂ​ജാ​രി​യെ​ ​കൊ​ച്ചി​യി​ലെ​ ​അ​ഡി.​സി.​ജെ.​എം​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ത്.​ ​ശ​ബ്ദ​സാ​മ്പി​ളും​ ​റി​മാ​ൻ​ഡ് ​റി​പ്പോ​‌​ർ​ട്ടം​ ​കൈ​മാ​റി.​ ​തു​ട​ർ​ന്ന് 14​ ​ദി​വ​സ​ത്തേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്‌​തു.​ ​ഇ​യാ​ളെ​ ​പ​ര​പ്പ​ന​ ​അ​ഗ്ര​ഹാ​ര​ ​ജ​യി​ലി​ലേ​ക്ക് ​തി​രി​കെ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ ​കോ​ട​തി​ ​ജൂ​ൺ​ 22​ന് ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​ ​വീ​ണ്ടും​ ​ഹാ​ജ​രാ​ക്കാ​നും​ ​ഉ​ത്ത​ര​വി​ട്ടു.
ച​ല​ച്ചി​ത്ര​ ​ന​ടി​ ​ലീ​ന​ ​മ​രി​യ​ ​പോ​ളി​ന്റെ​ ​ബ്യൂ​ട്ടി​ ​പാ​ർ​ല​റി​നു​ ​നേ​രെ​ ​വെ​ടി​വ​ച്ച​ ​കേ​സി​ൽ​ ​ഇ​യാ​ളെ​ ​മേ​യ് 31​ ​നാ​ണ് ​കേ​ര​ള​ ​പൊ​ലീ​സി​ലെ​ ​ഭീ​ക​ര​ ​വി​രു​ദ്ധ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ട​ത്.
2018​ ​ഡി​സം​ബ​ർ​ 15​ ​നാ​ണ് ​പ​ന​മ്പി​ള്ളി​ ​ന​ഗ​റി​ലെ​ ​പാ​ർ​ല​റി​നു​ ​നേ​രെ​ ​ബൈ​ക്കി​ലെ​ത്തി​യ​ ​ര​ണ്ട് ​പേ​ർ​ ​വെ​ടി​വ​ച്ച​ത്.​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ബി​ലാ​ൽ,​ ​വി​പി​ൻ​ ​എ​ന്നി​വ​രാ​ണ് ​വെ​ടി​വ​ച്ച​തെ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​പൊ​ലീ​സ് ​ഇ​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ 25​ ​കോ​ടി​ ​രൂ​പ​ ​ആ​വ​ശ്യ​പ്പെ​ട്ട​തു​ ​ലീ​ന​ ​മ​രി​യ​ ​ന​ൽ​കാ​ത്ത​തി​നാ​ൽ​ ​ര​വി​ ​പൂ​ജാ​രി​യാ​ണ് ​ഇ​വ​രെ​ ​നി​യോ​ഗി​ച്ച​തെ​ന്ന് ​പൊ​ലീ​സ് ​പി​ന്നീ​ട് ​ക​ണ്ടെ​ത്തി.