പറവൂർ: തീരദേശ പരിപാലന നിയമത്തിന് ഭേദഗതി നിർദ്ദേശങ്ങൾ സമർപ്പിക്കാത്ത ഏഴിക്കര പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണനടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.ബി. ഭർതൃഹരി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കെ.എ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. എ.എ. പ്രതാപൻ, എം.കെ. വിക്രമൻ, എ.എസ്. ദിലീഷ്, എം.ബി. ചന്ദ്രബോസ്, കെ.എ. ശൂലപാണി, എൻ.ആർ. സ്മേര എന്നിവർ പങ്കെടുത്തു.