meethiyan-pillai
കുട്ടമശേരി സഹകരണ ബാങ്ക് നൽകുന്ന പലിശ രഹിത വായ്പയുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.മീതിയൻ പിള്ള നിർവഹിക്കുന്നു

ആലുവ: ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ കുട്ടമശേരി സഹകരണ ബാങ്ക് നൽകുന്ന പലിശരഹിത വായ്പയുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള നിർവ്വഹിച്ചു. ബാങ്ക് അംഗങ്ങളായ ഓട്ടോറിക്ഷ - ഗുഡ്‌സ് ഓട്ടോറിക്ഷ തൊഴിലാളി, ചുമട്ട് തൊഴിലാളി, കർഷകർ, ചെറുകിട കച്ചവടക്കാർ, ഗൃഹനാഥകൾ എന്നിവർക്കാണ് വായ്പനൽകുന്നത്. ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി, ഭരണസമിതി അംഗങ്ങളായ കെ.കെ. അബ്ദുൾ ലത്തീഫ്, കെ. രഘുനാഥൻനായർ, പി.എ. ചന്ദ്രൻ, സി.ബി. കാദർകുഞ്ഞ്, പി.എ. ഷാജഹാൻ, ഷിജി ഔസേഫ്, റാബിയ ബീവി, ജൈസി ജോയ് എന്നിവർ പങ്കെടുത്തു.