മൂവാറ്റുപുഴ: കർഷകരുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉയർത്തി മൂവാറ്റുപുഴ എം.എൽ.എ മാത്യു കഴൽനാടൻ . മഹാമാരിയും ലോക്ക്ഡൗണും മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്ന വിഭാഗം കർഷകരാണ്. വിലയിടിവും വിളവെടുത്ത വിളകൾ വിൽക്കാൻ കഴിയാത്തതും വിലയില്ലാത്ത സ്ഥിതിയും മൂലം പൈനാപ്പിൾ കർഷകർ അടക്കമുള്ളവർ വലിയ ദുരിതത്തിലാണ്. കൊവിഡ് 19 മൂലം പ്രതിസന്ധിയിലായ കർഷകർക്ക് സംരക്ഷണമൊരുക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഡോ. മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

കാർഷിക വിളകൾക്കുള്ള തറവില ഉറപ്പാക്കുന്ന പദ്ധതിക്കായി മതിയായ തുക സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. ഇത് കർഷകരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് കുഴൽനാടൻ വ്യക്തമാക്കി.