1

പള്ളുരുത്തി: കൊച്ചിക്കാരുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായ വാത്തുരുത്തി മേൽപാലം നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.പരിപാടി മുൻ ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.പാലത്തിന്റെ പരിഷ്ക്കരിച്ച രൂപരേഖയും ഡിസൈനും ഷിപ്പിയാർഡ് -പോർട്ട് അധികാരികൾ ഉടനടി അംഗീകരിക്കണമെന്നും കപ്പൽശാല ഭൂമിതർക്കവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ഷാജി കുറുപ്പശേരി അദ്ധ്യക്ഷത വഹിച്ചു.ടോണി ചമ്മിണി, എം.പി.ശിവദത്തൻ, പി.പി.ജേക്കബ്, ഷീബാഡുറോം, ജോൺ പഴേരി തുടങ്ങിയവർ സംബന്ധിച്ചു.